കണ്ണൂർ: കെഎസ്യു പ്രതിഷേധത്തിനിടെ സംഘർഷത്തിൽ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നും ആശുപത്രിയിൽ തുടർന്നേക്കുമെന്ന് സൂചന. എംആർഐ പരിശോധനയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല. എന്നാൽ കഴുത്തിന് ക്ഷതമേറ്റിട്ടുണ്ടെന്നും മെഡിക്കൽ ബോർഡ് യോഗത്തിനുശേഷം ഡോക്ടർമാർ അറിയിച്ചു.





കഴുത്തിനേറ്റ ക്ഷതം കാരണം കൈകൾക്ക് വേദനയുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറവുണ്ടെങ്കിലും വേദന നിലനിൽക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. മന്ത്രി ഇന്നും ആശുപത്രിയിൽ തുടർന്നേക്കുമെന്നാണ് സൂചന. മന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ ഉച്ചയോടെ ആശുപത്രി പുറത്തിറക്കും.
